പ്രവാസി ക്ഷേമനിധി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രവാസി ക്ഷേമനിധി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രവാസികൾക്കായി ചികിത്സാസഹായങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ക്ഷേമനിധിയിലുള്ളത്. എന്നാൽ ഇപ്പോഴും ഈ സഹായ പദ്ധതിയെക്കുറിച്ച് പലരും ബോധവാന്മാരല്ല. പ്രവാസി ക്ഷേമനിധിയെക്കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008 പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കാണ് ക്ഷേമനിധിയിൽ ചേരാൻ അർഹത. നാലുതരം അംഗത്വമാണ് ക്ഷേമനിധിയിലുള്ളത്. നിലവിൽ വിദേശത്തു ജോലി ചെയ്യുന്നവർ (പ്രവാസി കേരളീയൻ) (വിദേശം) ഒന്ന് എ വിഭാഗം, രണ്ടുവർഷത്തിൽ കുറയാത്ത കാലയളവിൽ പ്രവാസി കേരളീയനായിരുന്ന, വിദേശത്തുനിന്ന് തിരിച്ചുവന്നവർ (മുൻ പ്രവാസി കേരളീയൻ) ഒന്ന് ബി വിഭാഗം, ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ (പ്രവാസി കേരളീയൻ) (ഭാരതം), കേരളത്തിലേക്ക് മടങ്ങിയ രണ്ട് എ വിഭാഗത്തിൽപ്പെട്ട പ്രവാസി. (ഇവരെ കല്പിത അംഗം എന്നാണ് കണക്കാക്കുന്നത് ). തുടർച്ചയായി ഒരുവർഷം അംശദായം അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ അംഗത്വം സ്വമേധയാ റദ്ദാകും. പിന്നീട് 15 ശതമാനം പിഴ അടച്ചുവേണം അംഗത്വം പുനഃസ്ഥാപിക്കാൻ. അപേക്ഷിക്കുന്ന വിധം അംഗത്വ അപേക്ഷാഫോറം വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്നിവിടങ്ങളിലെ ലെയ്സൺ ഓഫീസിൽനിന്നും അപേക്ഷാഫോറം ലഭിക്കും. പൂർണമായി പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളോടൊപ്പം ഇരുനൂറ്ു രൂപയുടെ രജിസ്ട്രേഷൻ ഫീസ് അടച്ച ചല്ലാൻ അടക്കം അതാത് മേഖലാഓഫീസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. അംഗത്വത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനും രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇപ്പോഴുണ്ട്. എന്നാൽ അപേക്ഷാഫോറവും രേഖകളും ഹാർഡ് കോപ്പിയായി അതാത് മേഖലാഓഫീസിൽ നേരിട്ട് എത്തിക്കണമെന്നാണ് നിബന്ധന. അംശാദായം അടയ്ക്കാൻ പ്രവാസി കേരളീയൻ ഒന്ന് എ വിഭാഗത്തിലുള്ളവർ മുന്നൂറുരൂപ, രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ വിദേശത്തുനിന്നു തിരിച്ചുവന്ന് കേരളത്തിൽ സ്ഥിരതാമസമാക്കിയ രണ്ട് ബി വിഭാഗത്തിൽപ്പെട്ടവർക്കും കേരളത്തിനുപുറത്ത്‌ മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന രണ്ട് എ വിഭാഗത്തിൽപ്പെട്ടവർക്കും നൂറുരൂപയും കേരളത്തിലേക്ക് മടങ്ങിയ രണ്ട് എ വിഭാഗത്തിൽപ്പെട്ടവർ അമ്പത് രൂപയുമാണ് അടയ്ക്കേണ്ടത്. ആനുകൂല്യങ്ങൾ ഗുരുതരമായ രോഗംബാധിച്ച അംഗങ്ങളുടെ ചികിത്സയ്ക്കായി അമ്പതിനായിരംവരെ രൂപയാണ് സഹായധനം ലഭിക്കുന്നത്. കൂടാതെ പെൻഷന് അർഹത നേടുന്നതിനുമുമ്പ് അംഗം മരണപ്പെട്ടാൽ കുടുംബത്തിന് പുതിയ നിയമമനുസരിച്ചു ഒരു ലക്ഷംവരെ രൂപ സഹായധനം ലഭിക്കും. കുറഞ്ഞത് മൂന്നുവർഷമെങ്കിലും അംശദായം അടച്ചുവരുന്ന കല്പിത അംഗത്തിനൊഴികെ പ്രായപൂർത്തിയായ പെൺമക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹച്ചെലവിനായി പതിനായിരം രൂപവീതം രണ്ടു പെൺമക്കളുടെ വിവാഹ ചെലവിലേക്കായി നൽകും. തുടർച്ചയായി രണ്ടുവർഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിത അംഗം ഒഴികെയുള്ള വനിതാ അംഗങ്ങൾക്ക് രണ്ടു പ്രസവങ്ങൾക്ക് മൂവായിരം രൂപവീതം ആനൂകൂല്യം ലഭിക്കും. തുടർച്ചയായി രണ്ടുവർഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതഅംഗം ഒഴികെയുള്ള അംഗങ്ങളുടെ മക്കളുടെ ഉന്നത പഠനത്തിന് പരമാവധി നാലായിരം രൂപവരെയാണ് ആനുകൂല്യം ലഭിക്കുന്നത്. പെൻഷനുകൾ അറുപതുവയസ്സ് പൂർത്തിയായതും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിലും അറുപതു വയസ്സുവരെയും അംശദായം അടച്ചിട്ടുള്ളവരുമായ ഓരോ അംഗത്തിനും കുറഞ്ഞത് രണ്ടായിരം രൂപയും (പുതിയ ബജറ്റ് പ്രഖ്യാപനമനുസരിച്ച്‌) അഞ്ചുവർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി അംശാദായം അടച്ച അംഗങ്ങൾക്ക് അവർ പൂർത്തിയാക്കിയ ഓരോ വർഷത്തിനും കുറഞ്ഞത് പെൻഷൻ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുകകൂടി പ്രതിമാസം അധികപെൻഷൻ ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കും. ഈ വ്യവസ്ഥ അനുസരിച്ചു പരമാവധി പെൻഷൻ 4,000 രൂപ ലഭിക്കും. (വർധിപ്പിച്ച പെൻഷൻ 2017 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു.) സർക്കാരുകൾ കാലാനുസൃതമായി വർധിപ്പിക്കുന്ന പെൻഷനും മറ്റു ആനുകൂല്യങ്ങൾക്കും ഈ പദ്ധതിയിലെ അംഗങ്ങൾക്ക് അർഹത ഉണ്ടായിരിക്കും. കുടുംബമായി താമസിക്കുന്ന ആളുകൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാവാം. അങ്ങനെ അംഗമാവുന്ന ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് സ്വന്തം പെൻഷനുപുറമെ കുടുംബപെൻഷനും അർഹതയുണ്ടായിരിക്കും. പ്രായംചെന്നവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം കൂടുതലും ലഭിക്കുക. ഉദാഹരണമായി, 55 വയസ്സ് പൂർത്തിയായ ഒരു പ്രവാസി അംഗമായാൽ അദ്ദേഹം അഞ്ചുവർഷ കാലയളവിൽ ആകെ 18,000 രൂപ മാത്രമാണ് പരമാവധി അടയ്ക്കേണ്ടത്. അറുപതുവയസ്സ് പൂർത്തിയായി ഇന്നത്തെ നിരക്കിൽ ഒമ്പതുമാസം പെൻഷൻ വാങ്ങിയാൽ അദ്ദേഹം അടച്ച മുഴുവൻ തുകയും തിരിച്ചു ലഭിക്കുകയും ചെയ്യും. പിന്നീട് ജീവിതകാലം മുഴുവനും തന്റെ കാലശേഷം ഭാര്യയ്ക്കും പെൻഷൻ ലഭിക്കും. അവശത പെൻഷൻ ക്ഷേമനിധിയിൽ തുടർച്ചയായ മൂന്നുവർഷം അടച്ച ഒരംഗത്തിന് അപകടത്തെത്തുടർന്നോ അല്ലെങ്കിൽ രോഗംമൂലമോ ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിന് സ്ഥിരമായ അവശത ഉണ്ടാവുകയാണെങ്കിൽ പെൻഷൻ തുകയുടെ 40 ശതമാനം അവശത പെൻഷൻ ലഭിക്കും. ആശ്വാസ നിധി ഓരോ അംഗത്തിന്റെയും അംശാദായത്തിന്റെ 15 ശതമാനം ഈ നിധിയിലേക്ക് നീക്കിവെക്കും. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പലിശരഹിതമായി സ്വയംതൊഴിൽ കണ്ടെത്താനോ ബോർഡ് തീരുമാനങ്ങൾക്കു വിധേയമായി പലിശരഹിതമോ പലിശസഹിതമോ വീട് വെക്കാനോ വീടുംസ്ഥലവും വാങ്ങാനോ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ വായ്പ നൽകാനാണ്‌ ആശ്വാസനിധി. എന്നാൽ ഈ നിധി ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഏതൊരു പദ്ധതിയുംപോലെ പ്രവാസി ക്ഷേമനിധി പദ്ധതിക്കും പോരായ്മകൾ ഉണ്ട്. അംഗമായി ചേർന്ന ഒരാൾ പെൻഷന് അർഹത നേടുന്നതിനുമുമ്പ് മരിച്ചാൽ മരണാനന്തര സഹായത്തിനുമാത്രമേ അർഹതയുണ്ടാവുകയുള്ളു. ഉദാഹരണമായി 18 വയസ്സിൽ അംഗമായ ഒരു പ്രവാസി പെൻഷൻപ്രായമായ 60 വയസ്സ് പൂർത്തിയാകുമ്പോൾ മരിച്ചാലും മരണാനന്തര സഹായമായ ഒരുലക്ഷം രൂപമാത്രമേ ആനുകൂല്യമായി ലഭിക്കുകയുള്ളു. കുടുംബപെൻഷൻ ലഭിക്കുകയിRead mor....

Post a Comment

0 Comments