പട്ടി കടിച്ചാല്‍ ചെയ്യരുതാത്തതും ചെയ്യെണ്ടതുമായ കാര്യങ്ങള്‍
കേരളത്തിലെ തെരുവുനായ്ക്കൾ വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണിപ്പോള്‍.നായയുടെ കടിയേൽക്കുന്നതുമൂലം നായയുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മരണത്തിനു കാരണമാകുന്നു. പേവിഷബാധയേറ്റു കഴിഞ്ഞാല്‍പ്പിന്നെ മരണമാണ് ഫലം. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്നു മനസ്സിലാക്കാം.
ഒഴുകുന്ന വെള്ളത്തിൽ കഴുകുക
വീട്ടിൽ വളർത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആൻറിബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ആണെങ്കിലും മതി. മുറിവ് എന്നു പറയുമ്പോൾ അത് ആഴത്തിൽ തന്നെ ആകണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും.
റാബ്ഡോ ഇനത്തിൽപ്പെട്ട വൈറസാണ് പേവിഷബാധയ്ക്കു കാരണം. ഈ വൈറസിനെ പൊതിഞ്ഞ് ഒരു കൊഴുപ്പു പാളിയുണ്ട്. സോപ്പ്, ഫിനോൾ, അയോഡിൻ എന്നിവയ്ക്ക് ഈ പാളിയെ തകർക്കാനുള്ള ശേഷിയുണ്ട്. അങ്ങനെ വൈറസും നശിക്കും. സോപ്പ് ഉപയോഗിച്ചു കഴുകണമെന്നു പറയുന്നതിന്റെ കാരണമിതാണ്. മുറിവിനുള്ളിലേക്ക് ആഴത്തിൽ വൈറസ് കടന്നിട്ടുണ്ടെങ്കിൽ അതു കഴുകി കളയാൻ പ്രയാസമാണ്.Read mor....
0 Comments