ആധാർ കാർഡ് – ഈ നാല് ദിവസങ്ങൾ വളരെ വിലപ്പെട്ടതാണ്

ആധാർ കാർഡ് – ഈ നാല് ദിവസങ്ങൾ വളരെ വിലപ്പെട്ടതാണ്
കുറെ പേർക്ക് ഇപ്പോഴും ആധാർ കാർഡുകൾ ഇല്ല .ഇത് കൊണ്ട് ഒരുപാട് ആനുകൂല്യങ്ങളും സബ്സിഡികളും ഗവണ്മെന്റ് പദ്ധതികളും അവർക്കു നഷ്ടമാകുന്നു .ഇനി അങ്ങോട്ടേക്ക് ബാക് അക്കൗണ്ടുകൾ ,ഇൻകം ടാക്സ് റിട്ടേൺ ,സിം കാർഡ് ,പാൻ കാർഡ് എന്നിവയുടെ സേവനങ്ങൾ ലഭിക്കുവാൻ ആയി ആധാർ കാർഡ് നിർബന്ധമായും ഇവയുമായി ബന്ധിപ്പിക്കേണ്ടതുണ്ട് . അതിനാൽ ഡിസംബറിനുള്ളിൽ ആധാർ നിർബന്ധമായും എല്ലാ പൗരന്മാരും എടുത്തിരിക്കണം .മാത്രമല്ല മേൽ പറഞ്ഞ സേവനങ്ങൾ ലഭിക്കുവാൻ വേണ്ടി ആധാർ കാർഡ് അവയുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതികൾ ഓർത്തു വെച്ച് അവ യഥാസമയം ബന്ധിപ്പിക്കുകയും വേണം . 1 .പാൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 – പാൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കേണ്ട തീയതി ഓഗസ്റ്റ് 31 എന്നതിൽ നിന്നും ഡിസംബർ 31 ലേക്ക് നീട്ടിയിരുന്നു .ഇത് ബന്ധിപ്പിച്ചില്ലെങ്കിൽ ആദായ നികുതി റിട്ടേൺ നൽകിയത് അസാധു ആകും 2 .മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കേണ്ട തീയതി ഫിബ്രുവരി 6 ,2018 -ടെലി കമ്മ്യുണിക്കേഷന്റെ വകുപ്പിന്റെ നിർദേശ പ്രകാരം ഫിബ്രുവരി 6 ,2018നു മുമ്പ് എല്ലാ മൊബൈൽ ഉപഭോക്താക്കളും സിം ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട് .ഇല്ലെങ്കിൽ സേവനം റദ്ധാക്കുന്നതാണ് .ഉപഭോക്താക്കളെ വിവരം അറിയിച്ചുള്ള സന്ദേശങ്ങൾ ഏയർടെൽ ഐഡിയ കമ്പനിക്കാർ അയച്ചിട്ടുണ്ട് 
Read mor....

Post a Comment

0 Comments