കുര്‍ദിസ്ഥാനായി ഹിത പരിശോധന; ഫലം അംഗീകരിക്കില്ലെന്ന് മദ്ധ്യ ഏഷ്യന്‍ ശക്തികള്‍, ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കിയും ഇറാനും
ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ കുര്‍ദുമേഖലയില്‍ സ്വതന്ത്ര രാജ്യത്തിനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും അനുകൂലമായി വോട്ട് ചെയ്തതായി കുര്‍ദുകളുടെ നേതാവ് മസൂദ് ബര്‍സാനി അറിയിച്ചു. 90 ശതമാനത്തിലധികം പേര്‍ അനുകൂലമായി വോട്ട് ചെയ്തതായി കുര്‍ദിഷ് റുദാവ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അന്തിമഫലം പുറത്തുവന്നിട്ടില്ല. തിങ്കളാഴ്ച നടന്ന ഹിതപരിശോധന 2003 മുതല്‍ സ്വയംഭരണമേഖലയായി പ്രവര്‍ത്തിക്കുന്ന കുര്‍ദു മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ചുവടുവയ്പാണ്. അതേസമയം കുര്‍ദ്‌മേഖലയില്‍ കുര്‍ദിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യത്തോട് ഇറാഖും തുര്‍ക്കിയും ഇറാനും അടക്കമുള്ള അയല്‍രാജ്യങ്ങളും എതിര്‍പ്പറിയിച്ചു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഹിതപരിശോധനാ ഫലത്തെ ശക്തമായി എതിര്‍ക്കുകയാണ്. മേഖലയില്‍ ഐഎസ് ഭീകരര്‍ ക്കെതിരെ പോരാട്ടം നടന്നുവരവെ നടത്തിയ ഹിതപരിശോധന മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണെന്ന് അവര്‍ പ്രതികരിച്ചുRead mor...
0 Comments