സ്ത്രീകൾ തലക്കടിച്ച യുവാവിനെതിരെ കേസ്

സ്ത്രീകൾ തലക്കടിച്ച യുവാവിനെതിരെ കേസ്

കൊച്ചി: മൂന്ന് സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കൊച്ചി മരട് പൊലീസ് കേസെടുത്തു. പട്ടാപ്പകല്‍ സിനിമാക്കാരിയുള്‍പ്പെടെയുള്ള സ്ത്രീകളുടെ കല്ലുകൊണ്ടുള്ള തലക്കടിയേറ്റ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സ്ത്രീകള്‍ക്കെതിരെ ഡ്രൈവറുടെയും സാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നുവെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് പൊലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ അടി കിട്ടിയ ഡ്രൈവര്‍ ഷെഫീഖിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പരമ ചെറ്റത്തരവും പന്നത്തരവുമാണ് പൊലീസ് കാണിച്ചതെന്ന വിമര്‍ശനം വിവരമറിഞ്ഞതോടെ ഇപ്പോള്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇങ്ങനെ പോയാല്‍ പുരുഷന്റെ ‘തല വെട്ടിയെടുക്കാന്‍’ ക്രിമിനലുകളായ സ്ത്രീകള്‍ തയ്യാറായാല്‍ അവരെയും വെറുതെ വിട്ട് തല വെട്ടിമാറ്റപ്പെട്ടവനെതിരെ കേസെടുക്കാനും പൊലീസ് മടിക്കില്ലന്ന രൂക്ഷമായ പ്രതികരണമാണ് വ്യാപകമായി ഉയരുന്നത്.Read mor....

Post a Comment

0 Comments