പാക്കിസ്ഥാന്റെ ഒരു ‘പണിയും’ ഇനി നടക്കില്ല
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയുടെ പിനാക റോക്കറ്റ്. മിന്നലാക്രമണം പോലുള്ള പരിമിത യുദ്ധങ്ങള്‍ക്ക് ഇന്ത്യ തുനിഞ്ഞാല്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് ഖക്കന്‍ അബ്ബാസി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അത്തരം ഭീഷണി ആകാശത്ത് വച്ചുതന്നെ ചാരമാക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. പിനാക റോക്കറ്റിലൂടെ പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങളെ പ്രതിരോധിക്കനാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗൈഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. Read mor...
0 Comments