നൃത്തം തന്റെ ജീവനാണെന്നും എന്നാല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്നെ വിവാഹം ചെയ്യാന്‍ തയാറാണെങ്കില്‍ ഡാന്‍സ് ഉപേക്ഷിക്കാന്‍ തയാറാണെന്നും ഷംന കാസിം പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് തന്റെ സന്തോഷങ്ങളും വിഷമങ്ങളും താരം പങ്കുവെച്ചത്. വിവാഹാലോചനകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് പലപ്പോഴും ഡാന്‍സാണ്. ആലോചനയുമായി വരുന്ന മലയാളികള്‍ പോലും ഡാന്‍സ് നിര്‍ത്തണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ഷംന തുറന്നുപറഞ്ഞു. എന്നാല്‍ സല്‍മാന്‍ ഖാന്റെ ആലോചന വന്നാല്‍ താന്‍ ഡാന്‍സ് നിര്‍ത്തുമെന്ന് ഷംന പറയുന്നു. സല്‍മാനെ വിവാഹം കഴിക്കാനുള്ള സാധ്യതകളുണ്ടെന്നും കുസൃതിച്ചിരിയോടെ പ്രിയ നടി പറഞ്ഞു Read mor....
0 Comments