സൗബിൻ ഷാഹിറിന്‍റെ ഇന്നത്തെ വിജയത്തിന് പിന്നിൽ ഒരു വലിയ കഷ്ടപ്പാടിന്‍റെ കഥയുണ്ട്. സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആരംഭിച്ച കരിയർ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വിജയം കണ്ടത്. ദുൽഖറിനെ നായകനാക്കി സൗബിൻ സംവിധാനം ചെയ്ത പറവയ്ക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ സംവിധായകൻ ആഷിക് അബു സൗബിനെ പുകഴ്ത്തി കൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരിക്കുകയാണ്.ഒരു ചിത്രവും ആഷിക് ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധത പുലർത്തുന്നവരാണ് കൊച്ചിക്കാർ, അവരലിലൊരാളാണ് സൗബിൻ ഷാഹിർ. അതുപോലെ ഒന്നാണ് പറവയും” എന്നാണ് ആഷിക് അബു തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.പൈപ്പും പിടിച്ച് നിൽക്കുന്ന സൗബിനെ കണ്ടാലറിയാം സിനിമയിലേക്കുള്ള സൗബിന്‍റെ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നുവെന്ന്. സിനിമയിൽ Read mor...
0 Comments