ക്ലൈമാക്സ്‌ മാറ്റി സോളോ എത്തുന്നു

ക്ലൈമാക്സ്‌ മാറ്റി സോളോ എത്തുന്നു

പരീക്ഷണ ചിത്രങ്ങൾ അടുത്ത കാലത്തായി ഏറെയെത്തുന്ന മലയാളം സിനിമയിൽ ആ ലിസ്റ്റിൽ ചേർക്കാൻ പേരുമായി സോളോ രണ്ടു ദിവസം മുൻപ് തീയേറ്ററിലെത്തി, ഒരു ആന്തോളജി ചിത്രമായി ഒരുങ്ങിയ സോളോ ഒരുപാട് വ്യത്യസ്‌തകളുള്ള പ്രമേയമായിരുന്നു. നാലു കഥകൾ നാലിലെയും നായകൻ ഒരാൾ എന്ന കോൺസെപ്റ്റിൽ തീർത്ത സോളോയിലെ ഓരോ കഥയും ശിവ ഭഗവാന്റെ മുഖങ്ങളെ സൂചിപ്പിക്കുന്നവ ആയിരുന്നു. പഞ്ച ഭൂതങ്ങളിൽ ആകാശത്തെ ഒഴിച്ച് ബാക്കി നാലു എലെമെന്റുകൾ ഓരോ കഥകളിലും കടന്നു വന്നു. പറഞ്ഞു തീർക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല സോളോയിലെ പുതുമഎന്നാൽ നാലാമത്തെ കഥയിലെ ക്ലൈമാക്സ്‌ പ്രേക്ഷകരിൽ കല്ല് കടിയുണ്ടാക്കി. സംവിധായകൻ വ്യത്യസ്തമായി ചിന്തിച്ചത് കൊണ്ടാകണം അത്രകണ്ട് പ്രേക്ഷർക്ക് ആ ക്ലൈമാക്സ്‌ ദഹിച്ചില്ല. മികച്ച രീതിയിൽ കഥ പറഞ്ഞ ആദ്യ മൂന്ന് ചിത്രങ്ങൾക്ക് ശേഷം നാലാമത്തെ കഥയിലെ ക്ലൈമാക്സ്‌ പൊരുത്തക്കേട് വലിയൊരു പ്രശ്നമായി പറഞ്ഞു കേട്ടു എങ്ങും. എന്നാൽ സോളോ ടീം ഇപ്പോൾ പുതുക്കിയ ക്ലൈമാക്സുമായി ചിത്രം റീ എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പുതിയ ക്ലൈമാക്സ്‌ ആസ്വാദ്യകരമാകുമെന്നാണ് അണിയറക്കാർ കരുതുന്നത് Read mor...

Post a Comment

0 Comments