വസ്തു ജാമ്യമോ ആള്‍ ജാമ്യമോ ഇല്ലാതെ ഇനി 10 ലക്ഷം രൂപ വരെ ലോണ്‍ എടുക്കാം
രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവർക്കും കൈത്താങ്ങാകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി. ചെറുകിട സംരംഭകർക്കു ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകും.യുവാക്കൾ, യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ എന്നിവർക്കും വനിതാ സംരംഭകർക്കും മുൻതൂക്കം നൽകും. ചെരുപ്പ് തുന്നുന്ന ആൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതു മുതൽ ബാർബർഷോപ്പ്, പപ്പടം, അച്ചാർ, ബാഗ് നിർമ്മാണം, ചെറുകിട ടെക്സ്റ്റയിൽസ്, ഡിടിപി സെന്റർ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും. മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആൻഡ് റീഫൈനാൻസ് ഏജൻസി ലിമിറ്റഡ്) സംരംഭ വികസനത്തിന് പുതിയ മുദ്രാവാക്യമാകുകയാണ്. സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനു കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ കിഷോർ 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ തരുൺ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ വായ്പ ആർക്കൊക്കെ ലഭിക്കും? ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.കാർഷിക ഉത്പന്നങ്ങൾ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്. കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേത്. അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.Read mor...

0 Comments