ഞങ്ങള്‍ക്കവിടെ ഒന്നും ചെയ്യാനുണ്ടാവില്ല, പക്ഷെ എനിക്ക് കിട്ടി; നയന്‍താര തുറന്ന് പറയുന്നു

ഇത്തവണയും സൈമയുടെ മികച്ച തമിഴ് നടിയ്ക്കുള്ള പുരസ്കാരം നയന്‍താരയ്ക്കായിരുന്നു. ഇരുമുഖന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയെ മികച്ച നടിയായി പ്രഖ്യാപിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!
ഈ പുരസ്കാരം തനിയ്ക്ക് വളരെ സ്പെഷ്യല്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് നയന്‍ തുടങ്ങിയത്. ഇരുമുഖ ഒരു പക്ക കൊമേര്‍ഷ്യല്‍ പടമാണ്. പൊതുവെ ഇത്തരം കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ നായികമാര്‍ക്ക് ഒരു പാട്ടില്‍ കൂടുതലൊന്നും ചെയ്യാനുണ്ടാവാറില്ല. അതും വിക്രമിനെ പോലൊരു വലിയ താരത്തിനൊപ്പമാണെങ്കില്‍ പ്രത്യേകിച്ചും.
എന്നാല്‍ ഇരുമുഖനില്‍ ഒരു അഭിനേത്രി എന്ന പരിഗണന എനിക്ക് കിട്ടി. അഭിനയ പ്രധാന്യമുള്ള നായികവേഷമാണ് ചിത്രത്തില്‍ ചെയ്തത്. എന്നെ വിശ്വസിച്ച്‌ അത്തരമൊരു കഥാപാത്രത്തെ ഏല്‍പിച്ച സംവിധായകന്‍ ആനന്ദ് ശങ്കറിന് നന്ദി. ഒരു പാട്ടിനപ്പുറം നായികമാര്‍ക്ക് ചിലത് ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു തന്നതിന്. - നയന്‍ പറഞ്ഞു
അതേ സമയം നയന്‍താര ഇപ്പോള്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കുന്നത് സ്ത്രീപക്ഷ ചിത്രങ്ങളിലാണ്. നായക പ്രധാന്യമുള്ള വാണിജ്യ ചിത്രങ്ങള്‍ക്ക് വന്‍ തുകയാണ് നയന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത്. അറം, വേലൈക്കാരന്‍, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന നയന്‍ ചിത്രങ്ങള്‍

Post a Comment

0 Comments