തിരസ്കരിക്കപ്പെട്ടവന്‍റെ മുപ്പതു വർഷങ്ങൾ – തനിയാവർത്തനം

തിരസ്കരിക്കപ്പെട്ടവന്‍റെ മുപ്പതു വർഷങ്ങൾ – തനിയാവർത്തനം


ചില സിനിമകളൊന്നും ഇന്നും ടിവിയില്‍ വരുമ്പോൾ കണ്ടു തീർക്കാൻ കഴിയില്ല. ഇമോഷണലി നമ്മളെയങ് വല്ലാതെയങ്ങു പിടിച്ചു മുറുക്കി കളയുന്ന ചില ചിത്രങ്ങളുണ്ട്, അങ്ങനെ പറയുമ്പോൾ അതിനോട് ഏറെ ചേർത്തു വയ്ക്കാൻ കഴിയുന്നത്‌ ലോഹിതദാസ് എന്ന പേരാണ്. ലോഹിതദാസിന്‍റെ തിരക്കഥയിൽ 1987ൽ ഇതുപോലൊരു ഓഗസ്റ്റ്‌ 14ന് തനിയാവർത്തനം പുറത്തിറങ്ങി. മുപ്പതു വർഷങ്ങളായി ബാലൻ മാഷ് ഒരു വിങ്ങലായി നമ്മുടെ മനസിലുണ്ട്. എഴുത്തുകാരന്‍റെ തൂലികയാൽ വേദനിച്ചു ശാപംപേറിയ ഒരു സാധു ജന്മം.ലോഹിതദാസിന്‍റെ സേതുമാധവനും, വിദ്യാധരനും അങ്ങനെ അസംഖ്യം കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റെ തൂലിക തുമ്പിനാൽ വേദനയേറ്റു പിടഞ്ഞവരാണ്. പക്ഷെ അതിന്‍റെ പാരമ്യത ഇന്നും വിദ്യാധരനും ബാലൻ മാഷിനുമെ അവകാശപെടാനുള്ളൂ. അത്രയും ഇമോഷണലിയും മെന്‍റെലിയും ബ്രേക്ക്‌ ചെയ്തിരുന്നു ലോഹിതദാസ് അവരെ. ബാലൻ മാഷിന്‍റെ കാര്യമെടുത്താൽ ഇങ്ങനെ തന്‍റെ കഥാപാത്രത്തെ കുത്തി നോവിക്കുമ്പോൾ അതിൽ നിന്നും കഥാകാരൻ സന്തോഷം നേടുന്നുണ്ടോ എന്ന് പോലും തോന്നും. സമൂഹത്തിന് ഒരു ഭ്രാന്തനെ സൃഷ്ട്ടിച്ചെടുക്കാനുള്ള ഉദ്യമത്തിൽ ലോഹിതദാസ് ബാലനെ ഒന്ന് പ്രതികരിക്കാൻ പോലും വിടാതെ അയാളുടെ വികാരങ്ങൾക്ക് പോലും ചേതനയില്ലാതാക്കി നമ്മുടെ മനസ്സിൽ പേന കൊണ്ടൊന്നു കോറിയിടുകയാണ്. ആ നീറ്റലിനെ വിങ്ങൽ എന്ന വാക്ക് കൊണ്ട് സൂചിപ്പിച്ചാൽ അതൊരു Read mor....

Post a Comment

0 Comments