സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍; കേരളത്തിലെ പെണ്ണുങ്ങള്‍ എന്തു പറയുന്നു?

സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍; കേരളത്തിലെ പെണ്ണുങ്ങള്‍ എന്തു പറയുന്നു?

കാലങ്ങള്‍ മുമ്പേ ഉണ്ടാക്കിവെച്ചിരിക്കുന്ന നിയമസംഹിതകളും മറ്റുമാണ് ഇസ്ലാമിലേത്. അതിനുശേഷം ശാസ്ത്ര സാങ്കേതിക രംഗത്തെ പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അത് സമൂഹത്തിലും പ്രതിഫലിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് പല കഴിവുകളുമുണ്ട്. അവര്‍ക്ക് കഴിവുള്ള മേഖലയില്‍ അവര്‍ക്ക് ശോഭിക്കാന്‍ കഴിയണം. ഇസ്ലാമിക രാജ്യമായ സൗദി ഇത്രയും കാലം ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാതെ പോകുന്നതാണ് നമ്മള്‍ കണ്ടത്. സൗദി രാജവംശവും പൗരോഹിത്യവും പറയുന്നത് അതേപോലെ അനുസരിച്ച് പോകുകയാണ് ഉണ്ടായത്. ഇപ്പോള്‍ ഇന്ത്യയിലായാലും പലപ്പോഴും ഇതുതന്നെയാണ് സ്ഥിതി. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എതിര്‍പ്പു ഉയരുന്നില്ല. മതത്തിന്റെ പേരില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് എല്ലായിടത്തും കാണുന്നത്. അത് ഹിന്ദുമതത്തിലായാലും ഇസ്ലാമിലായാലുമൊക്കെ. പെണ്ണ് പൊതുരംഗത്തിറങ്ങരുത്, പെണ്ണ് ഉറക്കെ ചിരിക്കാന്‍ പാടില്ല, പെണ്ണ് പുറത്തേക്കിറങ്ങാന്‍ പാടില്ല, ഇതൊക്കെ പണ്ട് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇന്ന് പെണ്ണ് വിദ്യാഭ്യാസം നേടുകയും ഡോക്ടര്‍മാരും എഞ്ചിനിയര്‍ മാരും എന്തിന് ഭരണരംഗത്തുവരെ ശോഭിക്കുകയാണ്.Read mor...

Post a Comment

0 Comments